-->
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ ആവശ്യം എസ്എഫ്‌ഐ യെ ഇല്ലാതാക്കലാണോ ലഹരി ഇല്ലാതാക്കലാണോയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിലരുടെ പ്രതികരണങ്ങള്‍ അങ്ങിനെയാണെന്നും എസ്എഫ്‌ഐ യെ ഇല്ലാതാക്കല്‍ ലക്ഷ്യമിട്ട് ആരെങ്കിലും പ്രതികരിച്ചാല്‍ അത് ജനം അറിയുമെന്നും പറഞ്ഞു.
ചിലരുടെ താല്‍പര്യം ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നു. ലഹരി വ്യാപിക്കണമെന്ന് ഒരു രാഷ്ട്രീയക്കാരും ഇവിടെ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ ലഹരി ഏജന്റ് കോണ്‍ഗ്രസ് ആണ് എന്ന് പറയാനോ ഏതെങ്കിലും യുവജന വിദ്യാര്‍ത്ഥി സംഘടനയാണെന്നോ പറയാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ലഹരിയല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രശ്നം എന്ന് പ്രചരിപ്പിക്കുന്നവരെ ജനം മനസ്സിലാക്കും. അങ്ങനെ ശ്രമിക്കുന്നവരെ നേതാക്കള്‍ തന്നെ തിരുത്തണമെന്നും പറഞ്ഞു. ഇവിടെയാകെ ലഹരി വ്യാപിക്കണമെന്ന് ഒരു മുന്നണിയും ആഗ്രഹിക്കുന്നില്ല. അതിനെതിരേ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രചരണം നടത്തി വരികയാണ്.