Saturday, March 14, 2026 Last Updated 48 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 10.04 AM

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം മത്സരിക്കുന്നത് എസ്എഫ്‌ഐ നേതാവ് ; തൃക്കാക്കരയില്‍ അപ്രതീക്ഷിത നീക്കം

uploads/news/2025/11/811283/CPIM.jpg

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ അപ്രതീക്ഷിതനീക്കവുമായി എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഇടതുപക്ഷ നേതാവ്. നഗരസഭയിലെ 15ാം ഡിവിഷനായ പാലച്ചുവട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐഎം യുവ നേതാവായ എം എസ് ശരത് കുമാറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഇദ്ദേഹം കോണ്‍ഗ്രസിന്റെ പകരക്കാരനായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്നത്. പാലച്ചുവട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ നൗഷാദ് പല്ലച്ചിയെയാണ് പരിഗണിച്ചിരുന്നത്.

നഗരസഭയില്‍ തുടര്‍ഭരണം കിട്ടിയാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും ഇരിക്കുമ്പോള്‍ ഇദ്ദേഹം അപ്രതീക്ഷിതമായി മാറുകയും തുടര്‍ന്ന് എം എസ് ശരത് കുമാര്‍ രംഗത്ത് വരികയുമായിരുന്നു. മറുവശത്ത് പാലച്ചുവട് വാര്‍ഡില്‍ എം എസ് ശരത് കുമാറിനെ പരിഗണിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് ആശവര്‍ക്കറായ മുംതാസ് ഷെരീഫിനെ പാര്‍ട്ടി തീരുമാനിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് അപ്രതീക്ഷിതമായ നീക്കം നടത്തിയത്. എം സി അജയകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW