-->
ആലപ്പുഴ: ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ലെന്നും വെട്ടലും തിരുത്തലും സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണെണന്നും വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തലിനിരയായെന്നും തുറന്നടിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയില്‍ നടന്ന ഏരിയാ സമ്മേളന വേദിയിലാണ് എസ്എഫ്‌ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചില്‍.
വ്യക്തി താല്‍പര്യങ്ങള്‍ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ലെന്നും വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നുമുള്ള ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്. എസ്എഫ്‌ഐ ചാരുമൂട് കമ്മിറ്റിയില്‍ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമര്‍ശം ഉണ്ടായതെന്നാണ് സൂചന.
എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചില്‍. സംഘടനാ വേദിയില്‍ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ വ്യക്തമായി പറഞ്ഞ ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്.