Sunday, March 15, 2026 Last Updated 30 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 06.08 PM

മൂക്കുത്തി വാങ്ങാനെത്തിയ യുവതി ഇടയ്ക്കിടെ എന്തോ വായിലേക്കിട്ടു; സിസിടിവി നോക്കി തൽക്ഷണം പിടികൂടി ജ്വല്ലറിയുടമ

മൂന്ന് തവണ ഇങ്ങനെ ചെയ്തതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.
theft

ബിഹാറിലെ നളന്ദയിലെ ജ്വല്ലറിയില്‍ മോഷണം. കടയിലെ ജീവനക്കാര്‍ സ്വർണം വാങ്ങാനെത്തിയവർക്ക് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെയാണ് സംഭവം. യുവതി ട്രേയിൽ നിന്ന് മൂക്കുത്തി ഓരോന്നായി എടുത്ത് മൂക്കിൽ വച്ചുനോക്കിയ ശേഷം മൂക്കുത്തി വിദഗ്ധമായി വായിലേക്കിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞു. മൂന്ന് തവണ ഇങ്ങനെ ചെയ്തതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.

ട്രേയിൽ വച്ച മൂക്കുത്തികൾ തിരികെവയ്ക്കും മുൻപ് ജീവനക്കാരൻ എണ്ണിനോക്കിയപ്പോഴാണ് മൂക്കുത്തികളുടെ എണ്ണം കുറഞ്ഞതായി ജീവനക്കാരന് ബോധ്യപ്പെട്ടത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തു. പക്ഷേ താൻ എടുത്തില്ലെന്ന് യുവതി പറഞ്ഞതോടെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് യുവതി ആഭരണങ്ങൾ വായിലേക്കിടുന്നതിന്‍റെ ദൃശ്യം ലഭിച്ചത്.

തുടർന്ന് യുവതിയുടെ വായ പരിശോധിച്ചപ്പോൾ മൂക്കുത്തികൾ ലഭിച്ചു. യുവതിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും ജ്വല്ലറി ഉടമ ഉടൻ പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്വർണം തിരികെ ലഭിച്ചതിനാൽ ജ്വല്ലറി ഉടമ രേഖാമൂലം പരാതി നൽകിയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW