Friday, March 13, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 02.42 PM

മാജിക്കിൽ വിശ്വസിക്കൂ, അത് നിങ്ങളെ തേടി വരും; ചിത്രങ്ങളുമായി മഞ്ജിമ

funny
photo-www.instagram.com/manjimamohan/

1997 ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയതാണ് മഞ്ജിമ മോഹന്‍. മയില്‍പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി സിനിമകളില്‍ മഞ്ജിമ ബാലതാരമായെത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായെത്തിയത്. അച്ചം എന്‍പത് മടമയട എന്ന ചിത്രത്തിലൂടെ ചിമ്പുവിന്റെ നായകയായി തമിഴിലേക്കും താരമെത്തി. പിന്നീട് തെലുങ്കിലും നടി അഭിനയിച്ചു.

ആദ്യ കാല നടന്‍ കാര്‍ത്തിക്കിന്റെ മകനും, നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമ മോഹന്റെ ഭര്‍ത്താവ്.വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മഞ്ജിമയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗ്രീന്‍ ഒൗട്ഫിറ്റില്‍ ക്യൂട്ട് ലുക്കിലാണ് മഞ്ജിമയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.

മാജിക്കിൽ വിശ്വസിക്കൂ, അത് നിങ്ങളെ തേടി വരും എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിനോടകം ആരാധക മനം കവര്‍ന്നിരിക്കുകയാണ് ചിത്രങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW