Friday, March 13, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 10.35 AM

അമ്മ ശകാരിച്ചു; കൊല്ലത്തുനിന്നു കാണാതായ 13 കാരി തിരൂരിൽ: വീട്ടിലേക്കു വിളിച്ചു

അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു .
uploads/news/2025/03/769565/police.gif
photo - facebook

കൊല്ലം : ഇന്നലെ ഉച്ചയ്ക്കുശേഷം കൊല്ലം കുന്നിക്കോടുനിന്നു കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി.തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

ട്രെയിനില്‍ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണില്‍ നിന്നാണ് മകള്‍ വിളിച്ചതെന്ന് പിതാവ് പറഞ്ഞു . കുട്ടി സുരക്ഷിതയാണെന്നും ആര്‍പിഎഫുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു . കുട്ടിയെ തിരികെ എത്തിക്കാനുളള ശ്രമം നടക്കുന്നു .

വൈകിട്ട് ആറരയോടെയാണ് പോലീസില്‍ പരാതി ലഭിച്ചത് .വ്യാപക തിരച്ചിലായിരുന്നു കുന്നിക്കോട് പോലീസ് . അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു .

Ads by Google
Ads by Google
LATEST NEWS
TRENDING NOW