-->
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അവന്തിക മോഹന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ടതേയില്ല. ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിതൂവല്‍ സ്പര്‍ശം, മണിമുത്ത് പോലുള്ള നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
അവന്തികയുടെ വടിവൊത്ത ശരീരവും അഴകും, മെയ് വഴക്കമുള്ള ഡാന്‍സ് പെര്‍ഫോമന്‍സും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ പങ്കുവച്ചതില്‍ ഏറ്റവും മനോഹരമായ ഏതാനും ചിത്രങ്ങളും വീഡിയോയുമായി എത്തിയിരിക്കുകയാണ് അവന്തിക.
കടും പച്ച നിറത്തിലുള്ള ധാവണിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. അതിലൊരു ഫോട്ടോയ്ക്ക് നടി ആരാധകര്‍ക്ക് ഒരു ഓഫര്‍ നല്‍കിയിട്ടുണ്ട്, ഈ ചിത്രത്തിന് ഏറ്റവും നല്ല കമന്റ് എഴുതുന്ന ആളുടെ കമന്റ് പിന്‍ ചെയ്തു വയ്ക്കാം എന്ന്.
ഈ ചിത്രത്തിന് കമന്റേ ആവശ്യമില്ല എന്ന തരത്തിലാണ് കമന്റുകള്‍ വരുന്നത്, സൗന്ദര്യത്തില്‍ വീണുപോയി എന്ന് പറയുന്ന ആരാധകര്‍ അവന്തികയുടെ അഴകിനെ വര്‍ണിക്കുകയാണ് ഇവിടെ.
ദുബായില്‍ ജനിച്ചു വളര്‍ന്ന അവന്തിക മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2011 ല്‍ മിസ് മലബാറായി തിരഞ്ഞെടുക്കപ്പെട്ടു. യക്ഷി ഫെയിത്ത്ഫുളി എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തമിഴ്, മലയാളം, കന്നട സിനിമകള്‍ക്കു ശേഷം അവന്തിക മിനിസ്‌ക്രീനിലേക്ക് ചുവടു മാറ്റുകയായിരുന്നു