Friday, March 13, 2026 Last Updated 36 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 04.06 PM

തങ്ങളുടെ നിരയിലേക്ക് പുത്തനൊരു മോഡലിനെ കൂടി കൊണ്ടു വന്ന് സിമ്പിള്‍ വണ്‍

-electric-scooter

ഏറ്റവും പുതിയ 2025 മോഡല്‍ സിമ്പിള്‍ വണ്‍ പുറത്തിറക്കിയ കമ്പനി തങ്ങളുടെ നിരയിലേക്ക് പുത്തനൊരു മോഡലിനെ കൂടി കൊണ്ടു വന്നിരിക്കുകയാണ്. വണ്‍എസ് (OneS) എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് സിമ്പിള്‍ എനര്‍ജി പുറത്തിറക്കിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലിന് 1.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. വില കുറവാണെങ്കിലും റേഞ്ചിലൊന്നും യാതൊരു കുറവും വരുത്താതെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഒരുക്കിയിരിക്കുന്നത്.

പുതിയ സിമ്പിള്‍ വണ്‍എസ് ഇവിക്ക് സിംഗിള്‍ ചാര്‍ജില്‍ 181 കിലോമീറ്റര്‍ (IDC) റേഞ്ച് വാഗ്ദാനം ചെയ്യാനാവും. മുമ്പ് വില്‍പ്പനയിലുണ്ടായിരുന്ന ഡോട്ട് വണ്ണിന് പകരമായാണ് പുതിയ വണ്‍എസ് എത്തുന്നത്. വണ്‍എസ് അതിന്റെ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയതും ദൈര്‍ഘ്യമേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് സിമ്പിള്‍ അവകാശപ്പെടുന്നു. 35 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസ്, 770 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റ്, ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നീ നാല് റൈഡിംഗ് മോഡുകള്‍ എന്നിവയും ഇവിയില്‍ ഒരുക്കിയിട്ടുണ്ട്. ബ്രേസണ്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ, നമ്മ റെഡ് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ വണ്‍എസ് ലഭ്യമാണ്.

പുതിയ സിമ്പിള്‍ വണ്‍എസിലെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാല്‍ 5G പ്രാപ്തമാക്കിയ ഇ-സിമ്മുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കസ്റ്റമൈസ് ചെയ്യാനാവുന്ന തീമുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ വെഹിക്കിള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റീജനറേറ്റീവ് ബ്രേക്കിംഗ്, പുതിയ പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷന്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ കുത്തിനിറച്ചിരിക്കുന്നത്.

ഡോട്ട് വണ്ണിനെ അപേക്ഷിച്ച് പുതിയ സിമ്പിള്‍ വണ്‍എസിന് എല്ലാ വിഭാഗങ്ങളിലും നിരവധി മെച്ചപ്പെടുത്തലുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സോണിക് മോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 2.5 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഇവിക്ക് മണിക്കൂറില്‍ പരമാവധി 105 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമാകും. 3.7 കിലോവാട്ട് ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് വണ്ടിയുടെ ഹൃദയം. PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന സിമ്പിള്‍ വണ്‍എസിന് 8.5 കിലോവാട്ട് അതായത് 11.3 bhp കരുത്തോളും ഉത്പാദിപ്പിക്കാനുമാവും.

Ads by Google
Ads by Google
TRENDING NOW