Friday, March 13, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 03.03 PM

ഗാലക്‌സി എഫ്16 5ജി വിപണിയില്‍ അവതരിപ്പിച്ച് സാംസങ് ; വില അറിയാം

samsung-galaxy

ഒരു പുതിയ ഫോണ്‍ കൂടി വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എഫ് സീരീസിന്റെ ഭാഗമായി സാംസങ് ഗാലക്‌സി എഫ്16 5ജി (Samsung Galaxy F16 5G) എന്ന മോഡലാണ് സാംസങ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. സാംസങ് ഗാലക്‌സി എഫ്16 5ജിയുടെ 4GB + 128GB അടിസ്ഥാന മോഡല്‍ ബാങ്ക് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ 11,499 രൂപ വിലയില്‍ വാങ്ങാന്‍ ലഭ്യമാകും. Samsung.com, റീട്ടെയില്‍ സ്റ്റോറുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ഗാലക്‌സി എഫ്16 5ജി വാങ്ങാനാകും.

6.7 ഇഞ്ച് (1080×2340 പിക്‌സലുകള്‍) ഫുള്‍ എച്ച്ഡി+ ഇന്‍ഫിനിറ്റി-യു സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-എ76 @ 2.4GHz 6x കോര്‍ടെക്‌സ്-എ55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-ജി57 എംസി2 ജിപിയു, 4ജിബി / 6ജിബി / 8ജിബി റാം, 128ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 1.5ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്‌സി എഫ്16 5ജിയില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.0ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 6 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ ബജറ്റ് സാംസങ് 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ 50MP മെയിന്‍ ക്യാമറ (f1.8, AF), 5MP അള്‍ട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എല്‍ഇഡി ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിക്കും മറ്റുമായി 13MP (f2.0) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോര്‍ട്ടഡ് സ്പീക്കറുകള്‍, 5G, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോര്‍ട്ട്, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്‌സി F16 5ജിയില്‍ നല്‍കിയിരിക്കുന്നത്. 164.4 x 77.9 x 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW