-->
ടിയാഗോ NRG-യുടെ പുതിയ 2025 മോഡലിനെ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഡിസൈനിന്റെ കാര്യത്തില്‍ ഏറ്റവും പുതിയ 2025 മോഡല്‍ ടിയാഗോയ്ക്ക് സമാനമാണ് ഈ ക്രോസ്ഓവര്‍ പതിപ്പും. എന്നിരുന്നാലും ടാറ്റ ടിയാഗോ NRG കുറച്ചുകൂടി റഗ്ഗഡ് ശൈലിയില്‍ സൂക്ഷ്മമായി അപ്ഡേറ്റുകള്‍ നേടിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 15 ഇഞ്ച് അലോയ് വീലുകളും ഏറ്റവും പുതിയ ടാറ്റ ടിയാഗോ NRG മോഡലിന് ലഭിക്കുന്നുണ്ട്. പിന്നിലേക്ക് വന്നാല്‍ മുന്‍വശത്തുള്ളതുപോലെ കട്ടിയുള്ള സില്‍വര്‍ സ്‌കിഡ് പ്ലേറ്റും കട്ടിയുള്ള കറുത്ത ക്ലാഡിംഗുകളുമുള്ള മസ്‌ക്കുലാര്‍ ടെയില്‍ഗേറ്റാണ് ഹാച്ച്ബാക്കിന് സമ്മാനിച്ചിരിക്കുന്നത്.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള പുതിയ ഫ്‌ലോട്ടിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ-ഫോള്‍ഡിംഗ് ORVM-കള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയെല്ലമാണ് വാഹനത്തിന്റെ പുതിയ സവിശേഷതകള്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറയുടെ സാന്നിധ്യവും ഹാച്ച്ബാക്കിനെ കിടിലമാക്കുന്നുണ്ട്.
എഞ്ചിനിലേക്ക് വന്നാല്‍ പഴയ അതേ 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ 2025 ടാറ്റ ടിയാഗോ NRG ക്രോസ്ഓവര്‍ ഹാച്ച്ബാക്കിനും തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 82 bhp പവറില്‍ പരമാവധി 113 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാനാവും. ഇതോടൊപ്പം തന്നെ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനും ടാറ്റ ടിയാഗോ NRG പതിപ്പില്‍ തെരഞ്ഞെടുക്കാം. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സ് കുറയുമെങ്കിലും നല്ല മൈലേജായിരിക്കും വാഹനം നല്‍കുക. പെട്രോളില്‍ 20.09 കിലോമീറ്ററും സിഎന്‍ജിയില്‍ 26.49 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്. 7.20 ലക്ഷം മുതല്‍ 8.75 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.