-->
വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ പൗരുഷത്തിന്റെ മുഖമായി തെളിഞ്ഞു നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. താരത്തിന്റെ ഓണ്‍ സ്‌ക്രീൻ ലുക്ക് പോലെ തന്നെ ഓഫ് സ്ക്രീൻ ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. താരം പങ്കിടുന്ന ചിത്രങ്ങള്‍ക്ക് വലിയ തോതിലുള്ള വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്. ഈ പ്രായത്തിലും യുവാക്കളെ വെല്ലുന്ന സ്റ്റൈലിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന താരവും കുടുംബവുമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വീഡിയോയില്‍ ഭാര്യയായ സുല്‍ഫത്തിനെയും മക്കളായ ദുല്‍ഖറിനെയും സുറുമിയെയും കാണാം. ഹനുമാൻകൈൻഡിന്റെ ഏറ്റവും പുതിയ ഗാനമായ ‘റണ്‍ ഇറ്റ് അപ്പി’ന്റെ അകമ്പടിയോടെയാണ് ഈ വീഡിയോ വൈറലാകുന്നത്. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖറിനും മകള്‍ സുറുമിക്കുമൊപ്പം നടന്ന് നീങ്ങുന്ന മമ്മൂക്കയും ഭാര്യ സുല്‍ഫത്തുമാണ് വീഡിയോയിലുള്ളത്. വീഡിയോ എടുക്കുന്ന ആളെ നോക്കി മനോഹരമായ ചിരി ചിരിച്ച് പോകുന്ന നടന്റെ ദൃശ്യങ്ങള്‍ ഫാന്‍ പേജുകളില്‍ നിറഞ്ഞ് കഴിഞ്ഞു. മമ്മൂക്ക കുടുംബ സമേതം ചെന്നൈയിലെത്തിയതാണ് ഈ വീഡിയോ.
വീഡിയോയ്ക്ക് നല്ല കമന്റുകളാണ് പലരും കുറിക്കുന്നത്. ‘എ റോയല്‍ സൗത്ത് ഇന്ത്യൻ ഫാമിലി’, ‘സ്റ്റൈലിഷ് മെഗാ ഫാമിലി’ എന്നൊക്കെയാണ് കമന്റുകള്‍.
A South Indian Royal Family 👑!#Mammootty #DulquerSalmaan pic.twitter.com/XXqsgmR7r5— Content Media (@contentmedia__) March 11, 2025
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ ലൊക്കേഷൻ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടി ചീകി പിന്നിലേക്കാക്കി, കൂളിംഗ് ഗ്ലാസ് വെച്ച് നീല ഷർട്ടും പാന്റും ധരിച്ച് നടന്ന് പോകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ട്രെൻഡിങ് ആയിരുന്നു. മികച്ച സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചത്.
മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ അപ്ഡേഷനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഏപ്രില്‍ പത്തിനാണ് ബസൂക്ക് തിയേറ്ററുകളിലെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പോണി ടെയില്‍ ലുക്കില്‍ സ്‌റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍.
ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.