-->
'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയ രംഗത്ത് തൻ്റേതായ ഇടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ രേഖചിത്രത്തിലെ അനശ്വരയുടെ നായിക വേഷം കയ്യടി നേടിയിരുന്നു. അനശ്വര പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രണയഭാവത്തോടെയുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിമ്പിള്‍ ലുക്കിലാണ് താരം. സുന്ദരീ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
പൈങ്കിളിയാണ് അനശ്വരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമേ ബോളിവുഡിലും അനശ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.