Wednesday, March 11, 2026 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 12.59 PM

7,600 mAh ബാറ്ററിയും 90w ഫാസ്റ്റ് ചാർജിങും;iQOO Z10 സീരീസ് എത്തുന്നു

iqoo-z10

iQOO Z10 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ചൈനയിലായിരിക്കും ഈ സീരീസിന്റെ ലോഞ്ച് നടക്കുക. ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഒരു ബേസ്, ടർബോ, ടർബോ പ്രോ, Z10x എന്നീ വേരിയൻറുകൾ ഈ സീരീസിൽ ഉൾപ്പെടുമെന്നാണ് ടെക് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. അതേസമയം iQOO Z10x വർഷത്തിലെ മൂന്നാം പാദത്തിലാണ് ലോഞ്ച് ചെയ്യുക. മുമ്പത്തെ iQOO Z9 കഴിഞ്ഞ വർഷം ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.

റിപ്പോർട്ട് പ്രകാരം ടർബോ വേരിയൻറിന് 7,500 എംഎഎച്ച് മുതൽ 7,600 എംഎഎച്ച് വരെ ബാറ്ററി ശേഷി ഉണ്ടാകും. 90 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നും സൂചനകളുണ്ട്. എന്നാൽ, ടർബോ പ്രോ പതിപ്പിൽ 120 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകാൻ പോകുന്നത്.

iQoo Z9 Turbo , iQoo Z9x എന്നീ വേരിയൻറുകളും ഉൾപ്പെടുന്നതായിരുന്നു Z9 സീരീസ്. 80W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഈ ഫോണുകളുടെ പ്രത്യേകത്. 2024 ഏപ്രിലിലാണ് ഈ ഫോണിന്റെ മുൻഗാമികളായ iQOO Z9 ചൈനയിൽ പുറത്തിറങ്ങിയത്.

Ads by Google
Ads by Google
TRENDING NOW