Sunday, March 15, 2026 Last Updated 34 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 12.56 PM

2 ലക്ഷം മൈൽസ്റ്റോൺ പിന്നിട്ട് കിയയുടെ 7-സീറ്റർ ഫാമിലി കാർ

kia-carens

ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയയുടെ കാരെൻസ് (Kia Carens) എന്ന 7 സീറ്റർ മോഡൽ 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. വിപണിയിൽ അവതരിപ്പിച്ച് 3 വർഷം കൊണ്ടാണ് കാരെൻസ് എംപിവി ഈയൊരു നേട്ടത്തിലെത്തിയിരിക്കുന്നത്.

വാഹനത്തിന്റെ ടോപ്പ്-എൻഡ് വേരിയന്റുകളാണ് മൊത്തം വിൽപ്പനയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കിയ കണക്റ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമായതാണ് വില അധികം മുടക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

മാത്രമല്ല 28 ശതമാനം ഉപഭോക്താക്കളും സൺറൂഫ് ഘടിപ്പിച്ച വകഭേദങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ മൊത്തം വിൽപ്പനയുടെ 58 ശതമാനം പെട്രോൾ വകഭേദങ്ങളാണ്. ബാക്കി 42 ശതമാനം ഡീസൽ മോഡലുകളാണ് കൊണ്ടുവരുന്നത്. ട്രാൻസ്മിഷന്റെ കാര്യത്തിൽ 32 ശതമാനം ആളുകളും കാരെൻസിന്റെ ഓട്ടോമാറ്റിക് അല്ലെങ്കിൽ ഐഎംടി പതിപ്പുകൾ തെരഞ്ഞെടുത്തിരിക്കുന്നതും.

പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ് (O), ഗ്രാവിറ്റി, പ്രസ്റ്റീജ് പ്ലസ്, പ്രസ്റ്റീജ് പ്ലസ് (O), ലക്ഷ്വറി പ്ലസ്, X ലൈൻ എന്നിങ്ങനെ എട്ട് വേരിയൻ്റുകളിലാണ് കിയ കാരെൻസ് തെരഞ്ഞെടുക്കാൻ സാധിക്കുക. നിലവിൽ 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപ വരെയാണ് കാരെൻസിന്റെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എംപിവിയുടെ മറ്റൊരു ഹൈലൈറ്റ്.

Ads by Google
Ads by Google
TRENDING NOW