Friday, March 13, 2026 Last Updated 40 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 12.54 PM

12GB റാം, 512GB സ്റ്റോറേജ്: വിവോ Y300i എത്തുന്നു

vivo-y300i

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ Y സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ വിവോ Y200i യുടെ പിൻഗാമിയായി വിവോ Y300i (vivo Y300i) എന്ന മോഡലാണ് ഇപ്പോൾ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വിവോ വൈ സീരീസ് ഫോണുകൾ ഇന്ത്യയിലും കമ്പനി അ‌വതരിപ്പിക്കാറുണ്ട്. സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ പുതിയ വിവോ വൈ സീരീസ് ഫോൺ എത്തിയിരിക്കുന്നത്.

മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ 12GB വരെ റാമും 12GB എക്സ്റ്റൻഡഡ് റാമും സഹിതമാണ് ഇത് എത്തുന്നത്. 6.68 ഇഞ്ച് (1608×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഇതിന്റെ കരുത്ത്.

ഡ്യുവൽ റിയർ ക്യാമറ ആണ് വിവോ Y300i 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയുമായാണ് വിവോ Y300i എത്തിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ചു വിവോ Y300i യുടെ 8GB + 256GB അ‌ടിസ്ഥാന മോഡലിന് 1499 യുവാൻ (ഏകദേശം 18,001 രൂപ) ആണ് വില. 12GB + 256GB മോഡലിന് 1599 യുവാനും (ഏകദേശം 19,200 രൂപ), 12GB + 512GB മോഡലിന് 1799 യുവാനും (ഏകദേശം 21,600 രൂപ) ആണ് വില.

Ads by Google
Ads by Google
TRENDING NOW