-->
തിരുവനന്തപുരം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയക്ക് വേണ്ടി ഫേസ്ബുക്കയില്‍ കമന്റെിട്ട് പോലീസുകാരന് സസ്‌പെന്‍ഷന്‍ . പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി . വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.കെ.മുരളി ജയിക്കുമെന്നായിരുന്നു കമന്റെ് .
ഒരു വാര്‍ത്തമാധ്യമത്തിന്റെ ' വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം ' എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സതീശന്‍ കമന്റെിട്ടത് . സര്‍ക്കാര്‍ ഉദോാഗ്യദസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് . സേനയക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു .