Tuesday, March 24, 2026 Last Updated 55 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 11.44 PM

കെട്ടിവയ്‌ക്കാന്‍ പണം നല്‍കിയത്‌ പ്ലാച്ചിമടക്കാര്‍; പത്രിക സമര്‍പ്പിച്ച്‌ പ്രതിപക്ഷ നേതാവ്‌

uploads/news/2026/03/831860/k4.jpg

പറവൂര്‍ (എറണാകുളം): പറവൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി വി.ഡി. സതീശന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പറവൂര്‍ അഡീ. തഹസീല്‍ദാര്‍ മുന്‍പാകെയാണ്‌ പത്രിക നല്‍കിയത്‌. പറവൂര്‍ രാജീവ്‌ ഭവനില്‍ നിന്നു നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ പ്രതിപക്ഷ നേതാവ്‌ താലൂക്ക്‌ ഓഫീസിലെത്തിയത്‌.
തെരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കാനുള്ള പണം പ്ലാച്ചിമട സമരസമിതിയാണ്‌ നല്‍കിയത്‌. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങള്‍ക്ക്‌ പ്രതിപക്ഷ നേതാവ്‌ നല്‍കി വരുന്ന പിന്തുണയ്‌ക്കുള്ള ഐക്യദാര്‍ഢ്യമായാണ്‌ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കാനുള്ള പണം നല്‍കുന്നതെന്ന്‌ സമരസമിതി പ്രതിനിധികള്‍ പറഞ്ഞു.
സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ കെ. ശക്‌തിവേല്‍, സമരനായിക മൈലമ്മയുടെ മകന്‍ എന്‍. തങ്കവേലു, ഊര്‌ മൂപ്പന്‍ കെ. സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന്‌ തുക കൈമാറി. യു.ഡി.എഫ്‌ അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന്‌ വി.ഡി. സതീശന്‍ പറഞ്ഞു. പ്ലാച്ചിമടയിലെ പാവപ്പെട്ട ആളുകളാണ്‌ കെട്ടിവയ്‌ക്കാനുള്ള പണം തന്നത്‌. അവരുടെ മുഴുവന്‍ സ്‌നേഹവും പിന്തുണയും ഹൃദയത്തില്‍ ഏറ്റുവാങ്ങി കൊണ്ട്‌ സന്തോഷത്തോടെ സ്വീകരിക്കുകയും സമരസമിതിക്ക്‌ നന്ദി രേഖപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.
ഹാരിസ്‌ ബീരാന്‍ എം.പി, യു.ഡി.എഫ്‌. ചെയര്‍മാന്‍ പി.എസ്‌. രഞ്‌ജിത്ത്‌, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.എ. അഗസ്‌റ്റിന്‍, എം.ജെ. രാജു, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരായ എം.എസ്‌ റെജി, ഫ്രാന്‍സിസ്‌ വലിയപറമ്പില്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേശ്‌ ഡി. കുറുപ്പ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ആര്‍. സൈജന്‍, മുസ്ലിം ലീഗ്‌ സെക്രട്ടറി കെ.കെ .അബദുള്ള, സജി നമ്പ്യത്ത്‌, അഡ്വ. ഹരിഹരന്‍ എന്നിവര്‍ അനുഗമിച്ചു.

Ads by Google
Monday 23 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW