Thursday, March 12, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.31 AM

30 വര്‍ഷം മുന്‍പ് അഹാനയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പിട്ട് ഓമി; ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍

omi
photo-www.instagram.com/krishnakumar_actor/

30 വര്‍ഷം മുന്‍പ് അഹാനയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പ് ധരിച്ച ഓമിയുടെ ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍. അഹാന മുതല്‍ ഹന്‍സിക വരെ ധരിച്ച കുഞ്ഞ് ഉടുപ്പ് അമ്മ സിന്ധു കൃഷ്ണ ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചു വെച്ചിരുന്നു. ദിയയുടെ മകന്‍ ഓമിയേയും ആ വസ്ത്രം ധരിച്ച് കാണണമെന്ന ആഗ്രഹം തുടക്കം മുതലേ സിന്ധു കൃഷ്ണ പറയാറുണ്ട്. ആ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്.

‘30 വര്‍ഷം മുന്‍പ് അഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പു.. ഓസിയും, ഇഷാനിയും,ഹന്‍സികയും അതിട്ടു.. ഇന്ന് അടുത്തലമുറകാരനായ ഓമിയും 3 ദശാബ്ദങ്ങള്‍ക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു... ..അവന്റെ ഫോട്ടോയും എടുത്തു..കാണുമ്പോള്‍ ഒരു സുഖം, സന്തോഷം.. ആ സന്തോഷം നിങ്ങളുമായി പങ്കിടുന്നു..നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു..’കൃഷ്ണകുമാര്‍ കുറിച്ചു.

അഹാനയായിരുന്നു ഈ മനോഹരനിമിഷങ്ങളുടെ ഫോട്ടോ പകര്‍ത്തിയത്. എല്ലാ കാര്യങ്ങളും ഒരുക്കാനായി ഇഷാനിയും കൂടെയുണ്ടായിരുന്നു. അത്രയേറെ ആഗ്രഹിച്ച കാര്യം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു സിന്ധു കൃഷ്ണ.

ഓമിക്ക് പുറകിലായി നിലത്ത് ഇരിക്കുകയായിരുന്നു ഇഷാനിയും ദിയയും. ഹന്‍സികയും, അര്‍ജുനുമായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നിന്നും കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. ഇടയ്ക്ക് അസ്വസ്ഥനായിരുന്നുവെങ്കിലും അഹാന പറയുന്നതനുസരിച്ച് പോസ് ചെയ്യുന്നുണ്ടായിരുന്നു ഓമി.

ദിയ കൃഷ്ണയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മകനേ..ക്ലബ്ബിലേക്ക് സ്വാഗതം എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ദിയ നല്‍കിയിരിക്കുന്നത്.

Ads by Google
Monday 23 Feb 2026 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW