-->
തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിലെ നേതാക്കള്‍ക്ക് നേരെയുള്ള അധിക്ഷേപത്തില്‍ 24 മണിക്കൂറിനുള്ളില്‍ സിപിഎം നേതാവ് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാനഘടകം. സിപിഎമ്മിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ അധിക്ഷേപിക്കുകയാണ് സിപിഎം നേതാക്കളെന്നും പറഞ്ഞു.
രാഷ്ട്രീയ അടിത്തറ ഇളക്കിയതില്‍ സിപിഎമ്മിന് സങ്കടമുണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷെ അതിന്റെ പേരില്‍ അവരെ വ്യക്തിഹത്യ നടത്താമെന്ന നിലപാട് അനുവദിച്ച് തരാനാകില്ലെന്നും പറഞ്ഞു. തങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാത്രം പുരോഗമനം പറയുകയും, പാര്‍ട്ടി വിടുമ്പോള്‍ അവരെ ആക്ഷേപിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ ജീര്‍ണ്ണിച്ച രാഷ്ട്രീയമനസ്ഥിതിയാണ് കാണിക്കുന്നതെന്നും പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ അട്ടകളെപ്പോലെയാണെന്ന് പരാമര്‍ശം സിപിഎമ്മിന്റെ പട്ടികജാതി വിരുദ്ധ സമീപനങ്ങളിലടക്കം എതിര്‍പ്പ് പ്രകടിപ്പിച്ച് പാര്‍ട്ടി വിട്ട നേതാക്കളെ ഉന്നമിട്ടുള്ളതാണെന്നും ഒരു സമൂഹത്തെയാകെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതാണ് സിപിഎം നേതാവിന്റെ പ്രസ്താവന. ഇതിലൂടെ പുറത്തുവന്നത് സിപിഎമ്മിന്റെ ഉള്ളിലിരുപ്പ് കൂടിയാണ്. പ്രസ്താവന പിന്‍വലിച്ച് സിപിഎം പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഒരു സമൂഹത്തെ മുഴുവനും അധിക്ഷേപിച്ച പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ബിജെപിയില്‍ ആകൃഷ്ടരായി അനേകം നേതാക്കളാണ് വിവിധ പാര്‍ട്ടിയില്‍ നിന്നും എത്തുന്നതെന്നും പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജനക്ഷേമ പദ്ധതികളിലും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവെക്കുന്ന 'വികസിത കേരളം' എന്ന ആശയത്തിലും ആകൃഷ്ടരായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി പേരാണ് ഇന്ന് ദേശീയതയുടെ പാതയിലേക്ക് കടന്നുവരുന്നതെന്നും പറഞ്ഞു. പിന്നാക്ക-ദളിത് സമൂഹങ്ങളോട് കോണ്‍ഗ്രസ് തുടരുന്ന അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ച്, ബിജെപി മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ദളിത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ശ്രീ ബി എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അനൂപിനൊപ്പം കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ആര്‍ എസ് അരുണ്‍രാജും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസ് നേരിടുന്ന ദയനീയമായ തകര്‍ച്ചയുടെയും, ബിജെപിയുടെ വളര്‍ച്ചയുടെയും നേര്‍ചിത്രമാണ് ഈ രാഷ്ട്രീയ മാറ്റത്തിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ജനപ്രവാഹമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.