Monday, March 23, 2026 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 09.53 AM

അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ: നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

G-Sudhakaran, ambalapuzha, nomination, paper

അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. നാളെ പത്രിക സമര്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രന്‍ എന്ന് ജി സുധാകരന്‍ വ്യക്തമാക്കുന്നത്. നാളെ ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താന്‍ തിരുത്തിയിട്ടില്ല. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം ഭരണം വിഫലമാകുമെന്നാണ് നിലപാടെന്നും ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
TRENDING NOW