Wednesday, March 18, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 12.01 PM

സുനില്‍ ലാലൂരിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും ; നാട്ടികയില്‍ സി.സി. മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്

uploads/news/2026/03/830455/cc-mukundan.jpg

തൃശൂര്‍: നാട്ടികയില്‍ സി.സി. മുകുന്ദന്‍ എംഎല്‍എയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തു കോണ്‍ഗ്രസ്. സുനില്‍ ലാലൂരിനെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം. സിപിഐയുമായി ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുകുന്ദന്റെ പ്രതീക്ഷയ്ക്ക്് കി്ട്ിടയ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

പിന്തുണ തേടി സി.സി. മുകുന്ദന്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ എത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ല. നാട്ടികയിലെ കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ മുകുന്ദനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഐ പുറത്താക്കിയ ഒരാളെ തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ സ്വീകരിച്ചത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായും മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി.സി. മുകുന്ദന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. മുകുന്ദനെ പിന്തുണയ്ക്കല്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന വികാരം ശക്തമായതോടെയാണ് ഹൈക്കമാന്‍ഡ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഒരുങ്ങുന്നത്.

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി ഗീതാ ഗോപിയുടേത് 'പേയ്മെന്റ് സീറ്റ്' ആണെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുവെന്ന മണ്ഡലം കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. പുറത്താക്കപ്പെട്ടതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുകുന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW