-->
ആലപ്പുഴ പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി. ഈ കാര്യം ജി സുധാകരന് അയച്ച കത്തിലാണ് അറിയിച്ചത്. നേരത്തെ പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് വിഎസിന്‍റെ പേര് നൽകണമെന്ന് ജി സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴ വിഎസിന്‍റെ പറവൂരിലെ വേലിക്കകത്ത് വീടിന്‍റെ ചുറ്റു മതിലിൽ അദ്ദേഹത്തിന്‍റെ സമരോത്സുക ജീവിതം നിറഞ്ഞു നിൽക്കുന്നുണ്ട്. വിഎസ് ഇല്ലാത്ത ആദ്യ ജന്മദിനം കഴിഞ്ഞ മാസം 20ന് ആചരിച്ചപ്പോൾ അദ്ദേഹത്തിന് നൽകിയ ആദരവായിരുന്നു ഇത്. സാംസ്കാരിക വകുപ്പിന്‍റെ നിർദേശ പ്രകാരം കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് നൂറ്റാണ്ട് പിന്നിട്ട വിപ്ലവ ജീവിതം വരച്ചിട്ടത്.