Wednesday, March 18, 2026 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 09.42 AM

വിവാഹമോചനത്തിനു പിന്നാലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് നടി ഹന്‍സിക മോട്‌വാനി

hansika-motwani
photo-www.instagram.com/ihansika/

സൊഹൈല്‍ കതൂരിയയുമായുളള വിവാഹമോചനത്തിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് നടി ഹന്‍സിക മോട്‌വാനി. പിങ്ക് സല്‍വാര്‍ ധരിച്ച് തല ദുപ്പട്ടകൊണ്ട് മൂടി വളരെ ഭക്തിയോടെ കൈകള്‍ കൂപ്പി ഇരിക്കുന്ന ചിത്രം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നില്‍ തിളങ്ങുന്ന സുവര്‍ണ്ണ ക്ഷേത്രവും ചുറ്റുമുളള നിശ്ചലമായ വെളളവും ആ നിമിഷത്തെ കൂടുതല്‍ ശാന്തമാക്കി. അമ്മ മോണ മോട്‌വാനിയും ഹന്‍സികയ്‌ക്കൊപ്പമുണ്ടായിരുന്നു.

‘അവന്റെ കൈവശം എപ്പോഴും, Waheguru di meher naal. ’എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നടി കുറിച്ചിരിക്കുന്നത്. വ്യക്തിപരമായ വെല്ലുവിളികള്‍ക്കിടയിലാണ് താരം ക്ഷേത്രസന്ദര്‍ശനം നടത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 11 നാണ് മൂന്നര വര്‍ഷം നീണ്ട വിവാഹ ബന്ധം ഹന്‍സികയും ബിസിനസുകാരനായ സൊഹൈല്‍ കതൂരിയയും അവസാനിപ്പിച്ചത്. മ്യൂചല്‍ ഡിവോഴ്സായിരുന്നു. ജീവനാശം ഹന്‍സിക ആവശ്യപ്പെട്ടിട്ടില്ല. ചെറിയ കാര്യങ്ങള്‍ പോലും ഇവര്‍ക്കിടയില്‍ പ്രശ്നമായെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വിവാഹമോചനത്തിനു പിന്നാലെ ഹന്‍സിക ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്‌റ്റോറി ശ്രദ്ധനേടിയിരുന്നു. ‘ചര്‍ദി കാല ’എന്ന പഞ്ചാബി വാക്കാണ് ഹന്‍സിക പങ്കുവെച്ചത്. വിഷമഘട്ടത്തിലും പ്രത്യാശയോടെ മുന്നോട്ട് പോകുന്നതിനെ അര്‍ത്ഥമാക്കുന്ന വാക് പ്രയോഗമാണിത്.

2022 ഡിസംബറിലായിരുന്നു ഹന്‍സിക-സൊഹൈല്‍ വിവാഹം. സൊഹൈലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് അധിക നാള്‍ ആകുന്നതിനു മുമ്പേ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഒരുമിച്ചു മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെ ഹന്‍സിക താമസം മാറി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ വിവാഹഫോട്ടോകള്‍ നീക്കി. വിവാഹമോചന വാര്‍ത്തകളെ തുടക്കത്തില്‍ സൊഹൈല്‍ നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബാന്ദ്ര കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW