Wednesday, March 18, 2026 Last Updated 17 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 07.47 PM

‘രാജു അടുത്ത 10 വർഷം എന്ന തരത്തിൽ പ്ലാന്‍ ചെയ്യാറുണ്ട്; എന്നാലെനിക്ക് 100 ശതമാനം കർമ്മം ചെയ്യുക എന്നാണ്; ആരും നശിച്ചു പോകണം എന്ന് ആഗ്രഹിക്കാറില്ല...’ ജയസൂര്യ

uploads/news/2026/03/830702/Untitled-2.jpg
Jayasurya about prithviraj sukumaran (Image Source: Instagram)

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറെ ജന​‍പ്രീതിയുള്ള താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ജയസൂര്യയും. വ്യത്യസ്തമായ നായക കഥാപാത്രങ്ങളിലൂടെ പൃഥ്വിരാജും ജയസൂര്യയും മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സൗഹൃദം ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളിലൂടെയും പൊതുവേദികളിലൂടെയും ആരാധകർ തിരച്ചറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കിടുകയാണ് ജയസൂര്യ. അടുത്ത അഞ്ചു വർഷം എങ്ങനെ വേണമെന്നില്ല പ്ലാനിങ് തനിക്കില്ലെന്നു പറയുകയാണ് ജയസൂര്യ.
‘‘കിട്ടുന്ന കർമ്മം നന്നായിട്ട് ചെയ്യുക എന്നുള്ളത് മാത്രമേയുള്ളൂ. അല്ലാതെ അടുത്ത അഞ്ച് വർഷം ഞാൻ ഇങ്ങനെ സെറ്റ് ചെയ്യാം... അങ്ങനത്തെ പ്ലാനിംഗ് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പലരും പറയുന്നത് ഇപ്പോ രാജു ഒക്കെ തന്നെയാണെങ്കിലും അടുത്ത 10 വർഷം എന്നൊക്കെ പറഞ്ഞിട്ട് അവനൊക്കെ പലതും പ്ലാന്‍ ചെയ്യാറുണ്ട്. എനിക്കറിയില്ല അതൊന്നും. എനിക്ക് അങ്ങനത്തെ ഒരു പ്ലാൻ ഇല്ല. 100 ശതമാനം എന്റെ കർമ്മം ചെയ്തു പോവുക എന്നുള്ളത് മാത്രം. ഞാൻ അങ്ങനെ ഒരാളെ ഹർട്ട് ഒന്നും ചെയ്യാറില്ല. ഒരാൾ നശിച്ചു പോകണമെന്ന് ആഗ്രഹിക്കാറില്ല. മേ ബി അതുകൊണ്ടായിരിക്കാം, ഞാൻ ഒരാളെ ഒരു കോംപറ്റീറ്റർ ആയിട്ട് കാണാറില്ല. ഈ മത്സരബുദ്ധി എന്നുവെച്ചാൽ ഇത് ഒളിമ്പിക്സ് ഒന്നും അല്ലല്ലോ സിനിമ എന്ന് പറയുന്നത്. അപ്പൊ അങ്ങനെയൊരു മൈൻഡ്സെറ്റ് ഇല്ല. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം ഞാൻ എപ്പോഴും ഹാപ്പി ആണ്...’’ എന്നാണ് ജയസൂര്യ പറയുന്നത്.

Ads by Google
Tuesday 17 Mar 2026 07.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW