-->
എവർഗ്രീൻ നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻ്റെയും മൂത്ത മകളാണ് ജാൻവി കപൂർ. 'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ പ്രേമികളുടെയും പ്രിയ താരമാണ് ജാൻവി കപൂർ. മിക്കപ്പോഴും സിനിമയിലെ കഥാപാത്രത്തിൻ്റെ പശ്ചാത്തലം അനുസരിച്ചാണ് ജാൻവി ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കാറുള്ളത്.
സിദ്ധാർഥ് മൽഹോത്രയോടൊപ്പം ജാൻവി പ്രധാന വേഷത്തിലെത്തിയ പരംസുന്ദരിയാണ് അവസാനം റിലീസായത്.'വെഡ്ഡിംഗ് സീസൺ' എന്ന ക്യാപ്ഷനോടെ ജാൻവി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.