Tuesday, March 17, 2026 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.09 AM

പരീക്ഷ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു: സർക്കാർ ഡോക്ടർ അറസ്റ്റിൽ

exams

ഊട്ടി: മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടറായ ഓം പ്രകാശ് ആണ് പിടിയിലായത്. പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.

പരീക്ഷാ ഫലത്തിൽ സ്വാധീനം ചെലുത്തി മാർക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ മുറിക്കുള്ളിൽ വിദ്യാർത്ഥിനിയും ഡോക്ടറും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നതായി ബോധ്യപ്പെട്ടതോടെ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഇതിനു മുൻപും സമാനമായ രീതിയിൽ മറ്റ് വിദ്യാർത്ഥിനികളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും എന്നാൽ നിലവിൽ ആരുമായും ഒപ്പമല്ല താമസമെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW