Tuesday, March 17, 2026 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 08.33 AM

നേമത്തു മാത്രമല്ല, ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരണംനേടാനും ; റോഡ്‌ഷോയോടെ രാജീവ് ചന്ദ്രശേറുടെ പ്രചരണം

uploads/news/2026/03/830582/rajeev-chandrasekhar-roadsh.jpg

നേമത്തു മാത്രമല്ല, ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരണംനേടാനും ; റോഡ്‌ഷോയോടെ രാജീവ് ചന്ദ്രശേറുടെ പ്രചരണം

തിരുവനന്തപുരം: നേമത്തു മാത്രമല്ല തിരുവനന്തപുരം ജില്ലയിലും കേരളത്തില്‍ ഉടനീളവും മത്സരിക്കുന്നത് ജയിക്കാനും ഭരണം നേടാനും വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് തുടക്കമിട്ട അദ്ദേഹം നേമത്ത് നടത്തിയ റോഡ്‌ഷോ നടത്തിയാണ് തന്റെ വരവ് പ്രഖ്യാപിച്ചത്. ഇന്നലെയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ 47 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചതിന്റെ വലിയ ആത്മവിശ്വാസം രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇത്തവണ നേമത്ത ജനത മാറ്റം ആഗ്രഹിക്കുന്നെന്നും വികസിത നേമം എന്ന ദിശാസൂചികയിലേക്കാണ് നീങ്ങുന്നതെന്നും ബിജെപി ജയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ മുന്നിലേക്ക് വെയ്ക്കുന്നത് വികസിത കേരളത്തിന്റെയും വികസിത നേമത്തിന്റെയും കാഴ്ചപ്പാട് ആണെന്നും ഈ നാടിന്റെയും ജനങ്ങളുടേയും ഭാവി ഏതു ദിശയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.

സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയം കണ്ട് തങ്ങള്‍ മടുത്തെന്നും മതിയായെന്നുമാണ് എല്ലാ മണ്ഡലത്തിലെയും ജനങ്ങള്‍ തങ്ങാേട് പറയുന്നതെന്നും രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇനി വേണ്ടത് മാറ്റമാണെന്നും അത് കൊണ്ടുവരാന്‍ കഴിയുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും ഞങ്ങള്‍ക്ക് അവസരം തന്നാല്‍ മാറ്റം കാണിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദി ഇന്ത്യയില്‍ കൊണ്ടുവന്ന മാറ്റവും ഇന്ത്യയില്‍ കൊണ്ടുവന്ന വികസനവും പുരോഗതിയും കേരളത്തിലും കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്യുന്നു.

ബിജെപിയെ ഡബിള്‍പൂട്ടിട്ട് പൂട്ടിട്ട് പൂട്ടിയ അക്കൗണ്ടാണ് നേമമമെന്നും ഇനി തുറക്കില്ലെന്നുമുള്ള സിപിഐഎം നേതാവ് ശിവന്‍കൂട്ടിയുടെ വാദത്തെ രാജീവ് ചന്ദ്രശേഖര്‍ പുച്ഛിച്ചുതള്ളി. ഇന്ത്യന്‍ ജനാധിപത്യം ആര്‍ക്കും എന്തു വിഡ്ഡിത്തരവും പറയുന്നതിന് സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നുണ്ടെന്നായിരുന്നു പ്രതികരണം. കേരളത്തില്‍ ആര് ആരെ പൂട്ടണം തുറക്കണം എന്ന് പറയാന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയല്ല തീരുമാനം എടുക്കുന്നത്. ജനങ്ങളാണെന്നും അവരും വോട്ടര്‍മാരുമാണ് നേമം ഏതു ദിശയില്‍ പോകണമെന്ന് തീരുമാനിക്കുന്നതെന്നും പറഞ്ഞു.

വികസിത കേരളം എന്നാല്‍ കേരളം ഉണ്ടായിട്ട് 70 വര്‍ഷമായിട്ടും കാണാത്ത തരം വികസനമാണ്. അതിനൊപ്പം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്ന ഒരു പുതിയ ഭരണശൈലി വാഗ്ദാനം ചെയ്യുന്നു. എവിടെ പോയാലൂം കാണുന്നത് ഒന്നും ചെയ്യാതെ 20 വര്‍ഷം കുത്തിയിരുന്ന എംഎല്‍എ മാരെയാണ്. മണ്ഡലങ്ങളിലൊന്നും ഒരു വികസനവും കാണാനായിട്ടില്ല. എവിടെ ചെന്നാലം കേള്‍ക്കാനുള്ളത് ജനങ്ങളുടെ പരാതി മാത്രമാണ്. കുടിവെള്ളമില്ല, പട്ടയമില്ല, വീടില്ല, റോഡുകളില്ല, തൊഴിലില്ല, വൈദ്യൂതിയില്ല, ഡ്രയിനേജ് സംവിധാനമില്ല, ഈ സ്ഥിതി എങ്ങിനെ വന്നു.

മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും മണ്ഡലങ്ങളില്‍ പോലും കുടിവെള്ളമില്ലാത്ത ആയിരക്കണക്കിന് ജനങ്ങളുണ്ട്. ഇതെല്ലാം പരിഹരിക്കണ്ടേത് എംഎല്‍എയുടെ ചുമതലയാണ്. കോണ്‍ഗ്രസിന്റെയൂം സിപിഐഎമ്മിന്റെയും സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. അത് മാറണമെന്നും അതിനായി ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ജനങ്ങള്‍ തന്നെ എംഎല്‍എ മതിയായി സിപിഐഎം മതിയായി കോണ്‍ഗ്രസ് മതിയായെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW