Tuesday, March 17, 2026 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 10.04 AM

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം ; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്‌ളോക്കില്‍, ആളപായമില്ല

uploads/news/2026/03/830589/trivandrum-medical-collage.jpg

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ രണ്ടാം നിലയില്‍ സര്‍ജറി ഐസിയുവിന് സമീപത്തായിരുന്നു തീ പിടുത്തം. രോഗികളെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികള്‍ തിങ്ങിനിറഞ്ഞ വിഭാഗമായ ഇവിടെ അത്യാഹിത സ്വഭാവത്തില്‍ വരുന്ന രോഗികളെയാണ് ഒഴിപ്പിക്കേണ്ടി വന്നത്.

വാര്‍ഡില്‍ ഉണ്ടായവരെ എല്ലാവരേയും പുറത്തേക്കിറക്കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തപുക രോഗികള്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചു. രാവിലെ ഒമ്പതരയോടെയായിരുന്നു തീപിടുത്തം. തീ നിയന്ത്രണ വിധേയമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപകരണത്തില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഗ്‌ളാസ്സ് പൊട്ടിച്ചായിരുന്നു രോഗികളെ പുറത്ത് എത്തിച്ചത്. ഐസിയുവില്‍ നിന്നും ഉപകരണങ്ങള്‍ പുറത്തേക്ക് മാറ്റി. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആര്‍ക്കും പരിക്കില്ല. രണ്ടു നഴ്‌സുമാര്‍ക്ക് ശ്വാസതടസ്സം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

വെന്റിലേറ്ററില്‍ നിന്നുമായിരുന്നു തീയുണ്ടായതെന്നാണ് പറയുന്നത്. തീ പടര്‍ന്നപ്പോള്‍ തന്നെ രോഗികളെ മറ്റൊരു ഐസിയു വാര്‍ഡിലേക്ക് മാറ്റിയ തായി ആശുപത്രിഅധികൃതര്‍ വ്യക്തമാക്കി. പുക ഉയര്‍ന്നപ്പോള്‍ തന്നെ രോഗികളെയും കൂട്ടിരിപ്പുകാരെയും പുറത്തേക്ക് ഇറക്കിയിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും ഉടന്‍ തന്നെ സ്ഥലത്തെത്തി. രോഗികള്‍ക്ക് ആര്‍ക്കും കുഴപ്പമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW