Thursday, March 19, 2026 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 12.53 PM

കോണ്‍ഗ്രസും കൈവിട്ട സിപിഐ എംഎല്‍എ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു ; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

uploads/news/2026/03/830465/cc-mukundan.jpg

തൃശൂര്‍: നാട്ടികയിലെ സിപിഐ വിമതനും എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു. നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് ഉറപ്പായി. ഇന്ന് ഉച്ചയോടെ ബിജെപി ജില്ലാകമ്മറ്റി ഓഫീസായ നമോ ഭവനിലെത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്. സി.സി. മുകുന്ദനെ പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചാണ് ഓഫീസിലേക്ക് കയറ്റിയത്.

നാട്ടികയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. നേരത്തേ ഡല്‍ഹിയില്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ചത്.

കഴിഞ്ഞ തവണ 28,000 വോട്ടിന് ജയിച്ചയാളാണ് മുകുന്ദന്‍ എന്‍ഡിഎ യ്​ക്കൊപ്പം മത്സരിക്കും. നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ സി.സി. മുകുന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സിപിഐ പുറത്താക്കിയ ഒരാളെ തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ സ്വീകരിച്ചത്. നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി ഗീതാ ഗോപിയുടേത് 'പേയ്മെന്റ് സീറ്റ്' ആണെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്.

മുകുന്ദനെ പിന്തുണയ്ക്കല്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന വികാരം പ്രാദേശിക മേഖലയില്‍ ശക്തമായതോടെയാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നാട്ടികയില്‍ കഴിഞ്ഞ തവണ സി.സി. മുകുന്ദന്‍ പിടിച്ച ഭൂരിപക്ഷവും കഴിഞ്ഞതവണ ബിജെപിയുടെ ലോജനന്‍ അമ്പാട്ട് പിടിച്ച 33000 വോട്ടുകളും പിടിക്കാനായാല്‍ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Ads by Google
Ads by Google
TRENDING NOW