-->
കൊച്ചി: മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ അനുകൂല ഉത്തരവ്.
സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്നു കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. 2019 ല്‍ സി.എം.ആര്‍.എല്‍: എം.ഡി. ശശിധരന്‍ കര്‍ത്തയില്‍നിന്നു പിടികൂടിയ മാസപ്പടി ഡയറിയുടെ പകര്‍പ്പാണു ഹര്‍ജിക്കാരനു കൈമാറേണ്ടത്.
വിധി അനുകൂലമാണെങ്കിലും പകര്‍പ്പ് ഉടന്‍ കൈമാറാനാകില്ല. സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജിയില്‍ വിധി പറയാന്‍ അനുവദിച്ച ഹൈക്കോടതി പകര്‍പ്പ് കൈമാറുന്നതു താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. സി.എഫ്.ഒ. സുരേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.