Tuesday, March 17, 2026 Last Updated 41 Min 19 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.35 PM

മുകുന്ദനിലൂടെ ബി.ജെ.പിക്ക്‌ നിലവിലെ നിയമസഭയില്‍ വീണ്ടും അക്കൗണ്ട്‌

uploads/news/2026/03/830537/c.c.-Mukundan.jpg

തിരുവനന്തപുരം: നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദനിലൂടെ നിയമസഭയില്‍ ബി.ജെ.പിക്കു വീണ്ടും അക്കൗണ്ട്‌.
എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കാതെയാണു മുകുന്ദന്‍ ബി.ജെ.പിയില്‍ അണിചേര്‍ന്നത്‌. ഇതോടെ 15-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന അടുത്ത മേയ്‌ 22 വരെ സാങ്കേതികമായി അദ്ദേഹം നിയമസഭാംഗമായി തുടരും. ശമ്പളവും മറ്റ്‌ ഔദ്യോഗിക ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. സി.പി.ഐയുടെ സിറ്റിങ്‌ എം.എല്‍.എയെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്‌ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിജയമായി രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും നന്ദി അറിയിച്ചു കാണുമെന്നാണ്‌ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW