-->
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമാകുന്നു. സിപിഎമ്മിനും സിപിഐയ്ക്കും ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിനും പിന്നാലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കടുത്തുരുത്തിയിലെ സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചാൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി നിർമ്മല ജിമ്മി മത്സരിച്ചേക്കും. കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി മത്സരിക്കാനാണ് സാധ്യത. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് നിർമ്മല ജിമ്മി.
കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സീറ്റിനായി തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നിഷയെ മല്‍സരിപ്പിക്കാനുളള ആലോചന വന്നത്. സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.