Wednesday, March 18, 2026 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 11.34 PM

കെ. സുധാകരന്‌ വേണമെങ്കില്‍ പറവൂര്‍ വിട്ടുകൊടുക്കാം: വി.ഡി. സതീശന്‍

uploads/news/2026/03/830247/V.D.-satheesan-2.jpg

കൊച്ചി: പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ സ്‌ഥാനാര്‍ഥികളാകുമെന്നും ആര്‍ക്കും താന്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. കണ്ണൂര്‍ സീറ്റിനായി സമ്മര്‍ദതന്ത്രം തുടരുന്ന കെ. സുധാകരന്‍ എം.പിയുടെ നിലപാടില്‍ സതീശന്‍ അതൃപ്‌തി പ്രകടിപ്പിച്ചു.

സീറ്റിന്റെ കാര്യമൊക്ക ഹൈക്കമാന്‍ഡാണ്‌ തീരുമാനിക്കുന്നത്‌. എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന്‌ തീരുമാനിക്കേണ്ടതും ഹൈക്കമാന്‍ഡാണ്‌. എം.പിമാര്‍ ദേശീയതലത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സുധാകരനെ കെ.പി.സി.സി. അധ്യക്ഷസ്‌ഥാനത്തുനിന്ന്‌ നീക്കിയപ്പോള്‍, നിയമസഭാ സീറ്റ്‌ ഉറപ്പ്‌ നല്‍കിയോയെന്നറിയില്ല. ഉറപ്പുനല്‍കാന്‍ മാത്രം മുതിര്‍ന്നനേതാവല്ല താന്‍.

ആരും സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. താന്‍ മത്സരിക്കുന്നതുപോലും ഹൈക്കമാന്‍ഡ്‌ തീരുമാനിക്കും. സുധാകരന്‌ പറവൂരില്‍ മത്സരിക്കണമെങ്കില്‍ താന്‍ സീറ്റ്‌ വിട്ടുകൊടുക്കും. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ മാധ്യമങ്ങള്‍ തീരുമാനിക്കേണ്ട. ഓരോ ചാനലും ഓരോരുത്തരെ സ്‌ഥാനാര്‍ഥികളായി വാഴിക്കുന്നത്‌ പരിഹാസ്യമാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തീയതി പ്രഖ്യാപിച്ചാല്‍ 50 സ്‌ഥാനാര്‍ഥികളെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്‌ സജ്‌ജമാണെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW