Saturday, March 14, 2026 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.54 PM

‘ഞങ്ങളുടെ കഷ്ടകാലത്തിന് മോഹൻലാൽ എന്ന് പറയുന്ന മഹാനടന്റെ വാനപ്രസ്ഥമായിരുന്നു ഓപ്പോസിറ്റായി മത്സരിച്ചത്; അല്ലെങ്കിൽ മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ...’ വിനയന്‍

uploads/news/2026/03/830069/Untitled-4.jpg
Director Vinayan about mohanlal and kalabhavan mani (Image Source: Instagram)

മലയാളികളുടെ പ്രിയ നടനും നാടൻപാട്ട് കലാകാരനുമായ കലാഭവൻ മണി വിട പറഞ്ഞിട്ട് പത്തുവർഷം തികഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഇന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായാണ് മലയാളികൾ നോക്കികാണുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരനാണ് കലാഭവൻ മണിയെന്ന് എ​പ്പോഴും പറയുന്ന സംവിധായകനാണ് വിനയന്‍. അഭിനയവും സംഗീതവുമെല്ലാം കൈവശമുള്ള അതുല്യ പ്രതിഭയായിരുന്നു മണി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് താന്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ചെയ്തതെന്ന് വിനയന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കലാഭവന്‍ മണിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയേനേ എന്ന് പറയുകയാണ് വിനയന്‍. ​മോഹന്‍ലാലിന്റെ ‘വാനപ്രസ്ഥം’ സിനിമ മത്സരിക്കാന്‍ ഓപ്പോസിറ്റായി വന്നതു കൊണ്ടാണ് ആ അവാര്‍ഡ് മണിക്ക് കിട്ടാതെ പോ​യതെന്നാണ് വിനയന്‍ പറയുന്നത്.
‘‘മോഹൻലാൽ എന്ന് പറയുന്ന മഹാനടൻ ചെയ്ത ചിത്രം വാനപ്രസ്ഥമായിരുന്നു. കഷ്ടകാലത്തിന് ഞങ്ങൾക്ക് മത്സരിക്കാൻ ഓപ്പോസിറ്റ് വന്നത്. അതായിരുന്നു, അല്ലെങ്കിൽ തീർച്ചയായിട്ടും മണിക്ക് കിട്ടിയേനെ. മണിക്ക് നാഷണൽ അവാർഡ് തന്നെ കിട്ടിയേനെ. പക്ഷെ എതിർത്ത അന്ന് ഓപ്പോസിറ്റ് വന്ന പടം നമുക്കറിയാം ഏറ്റവും വലിയ ക്ലാസിക് ചിത്രമായിരുന്ന വാനപ്രസ്ഥമാണ്. ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഷാജി എൻ കരുൺ എന്ന് പറയുന്ന സംവിധായകൻ ചെയ്ത ചിത്രം...’’ എന്നാണ് വിനയന്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW