-->
തൊടുപുഴ: മന്ത്രി സജി ചെറിയാനെതിരേ വിമര്‍ശനവുമായി എം.എം മണി എം.എല്‍.എ. ചെങ്കുളം മള്‍ട്ടി സ്‌പീഷ്യസ് മത്സ്യ വിത്ത് ഫാമിന്റെ ഉദ്‌ഘാടന വേദിയിലായിരുന്നു. മണിയുടെ രോഷപ്രകടനം.
സജി ചെറിയാന്‍ നേരിട്ട് എത്താതെ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യാന്‍ തീരുമാനിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്.
'ഞങ്ങളെയൊക്കെ എന്തിനു മെനക്കെടുത്തി, ഞാനും എ. രാജ എം.എല്‍.എയും പോരായിരുന്നോ ഉദ്‌ഘാടനം ചെയ്യാന്‍. കുളിച്ചില്ലെങ്കിലും കോണകം പെരപ്പുറത്തു കെടക്കണമെന്നാണ് ചിലര്‍ക്ക്. തിരുവനന്തപുരത്ത് കിടന്ന് ഒണ്ടാക്കും, മെനക്കെടാന്‍ നമ്മളും. അയാള്‍ അവിടെ ഇരുന്ന് ഓണ്‍ലൈനില്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടോ' എന്നും മണി കുറ്റപ്പെടുത്തി. തന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൂടുതലായിപ്പോകുമെന്നും ഇത് സദസായിപ്പോയെന്നും പറഞ്ഞ് അദ്ദേഹം രോഷമടക്കി. മേലാല്‍ തന്നെ ഇത്തരം പരിപാടികള്‍ക്കു വിളിക്കരുതെന്നു പറഞ്ഞ മുഖ്യാതിഥിയായ മണി ഒടുവില്‍ കൂടുതല്‍ പ്രസംഗിക്കാതെ വേദി വിട്ടു.