Friday, March 13, 2026 Last Updated 52 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ്‌ കോളജിന്‌ നാലാം റാങ്ക്‌

uploads/news/2026/03/829912/k12.jpg

കാഞ്ഞിരപ്പള്ളി: കേരളത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌, സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജുകള്‍ക്കായി നടപ്പിലാക്കിയ 2025-ലെ കേരള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ റാങ്കിംഗ്‌ ഫ്രെയിംവര്‍ക്കില്‍നാലാം റാങ്ക്‌ കരസ്‌ഥമാക്കി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌ (ഓട്ടോണമസ്‌) മികച്ച നേട്ടം കൈവരിച്ചു.
രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ വെച്ചാണ്‌ റാങ്കിംഗ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌. മാനേജ്‌മെന്റ്‌ പ്രതിനിധി ഫാ. ഡോ. സിജു ജോണ്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ. നിമി ആന്‍ വിന്‍സെന്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.
ഏറ്റവും പുതിയ റാങ്കിംഗ്‌ ഫലങ്ങള്‍ പ്രകാരം, 2025-ല്‍ ഒന്‍പതാം സ്‌ഥാനത്തായിരുന്ന കോളേജ്‌ 2026-ല്‍ നാലാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്ന്‌ ശ്രദ്ധേയമായ പുരോഗതിയാണ്‌ രേഖപ്പെടുത്തിയത്‌.
മികച്ച അധ്യാപക-വിദ്യാര്‍ഥി അനുപാതം, അന്താരാഷ്ര്‌ട ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, നവീന ആശയങ്ങള്‍ക്കും സംരംഭകത്വത്തിനും നല്‍കുന്ന മുന്‍ഗണന, മികച്ച പ്ലേസ്‌മെന്റ്‌ - ഉപരിപഠന സാധ്യതകള്‍, ക്യാമ്പസിലെ വിദ്യാര്‍ഥി വൈവിധ്യം എന്നീ വിഭാഗങ്ങളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടിയാണ്‌ കോളേജ്‌ ഈ നേട്ടം കൈവരിച്ചത്‌.കൂടാതെ, പേറ്റന്റ്‌ സംബന്ധമായ സംഭാവനകള്‍ക്കുള്ള വിഭാഗത്തില്‍ സംസ്‌ഥാനത്ത്‌ രണ്ടാം സ്‌ഥാനവും കോളേജ്‌ കരസ്‌ഥമാക്കി.
നാക്‌ - എ പ്ലസ്‌ ഗ്രേഡ്‌ അംഗീകാരമുള്ള അമല്‍ ജ്യോതിയില്‍ ഏഴ്‌ എന്‍.ബി.എ അക്രഡിറ്റഡ്‌ പ്രോഗ്രാമുകളുണ്ട്‌. നവീനമായ അടിസ്‌ഥാന സൗകര്യങ്ങള്‍, വ്യവസായ മേഖലയുമായുള്ള ശക്‌തമായ സഹകരണം, മികച്ച പ്ലേസ്‌മെന്റ്‌ സൗകര്യങ്ങള്‍ എന്നിവയിലൂടെ കേരളത്തിലെ മുന്‍നിര എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ ഒന്നായി അമല്‍ ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌ മാറിക്കഴിഞ്ഞു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW