Friday, March 13, 2026 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും, ചിലത്‌ വഴിതിരിച്ചു വിടും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ചിലത്‌ വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്‌.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

12695 ഡോ.എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്ര്‌പസ്‌: ഇന്നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍
കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും
ഇടയിലുള്ള സര്‍വീസ്‌ റദ്ദാക്കി.
12696 തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്ര്‌പസ്‌: നാളെ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. കോട്ടയത്തുനിന്ന്‌ രാത്രി 08.05ന്‌ യാത്ര ആരംഭിക്കും.
16128 ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്ര്‌പസ്‌: ഇന്ന്‌ ഗുരുവായൂരില്‍നിന്ന്‌ പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും നാഗര്‍കോവില്‍ ടൗണിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. നാഗര്‍കോവില്‍ ടൗണില്‍നിന്ന്‌ രാവിലെ 06.33ന്‌ യാത്ര തുടങ്ങും.

വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍

12624 തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്‌റ്റ്‌: നാളെ പുറപ്പെടേണ്ട ട്രെയിന്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.
മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്‌റ്റോപ്പുകള്‍ ഒഴിവാക്കും. പകരം ആലപ്പുഴ, ചേര്‍ത്തല,
എറണാകുളം ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്‌റ്റോപ്പ്‌ അനുവദിക്കും.
22503 കന്യാകുമാരി-ദിബ്രുഗഡ്‌ വിവേക്‌ സൂപ്പര്‍ഫാസ്‌റ്റ്‌: നാളെ പുറപ്പെടേണ്ട ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂര്‍, കോട്ടയം സ്‌റ്റോപ്പുകള്‍ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW