Friday, March 13, 2026 Last Updated 52 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

എന്റെ വിവാഹം ലൗ ജിഹാദ്‌ അല്ല: മൊണാലിസ ഭോസ്‌ലെ

തിരുവനന്തപുരം: തന്റെ വിവാഹം ലൗ ജിഹാദ്‌ അല്ലെന്നു ബുധനാഴ്‌ച തിരുവനന്തപുരത്തു വിവാഹിതയായ കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ. വീട്ടുകാരില്‍നിന്നു സംരക്ഷണംതേടി കേരളത്തിലെത്തി വിവാഹം കഴിച്ച അവര്‍ ഇന്നലെ തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ പത്രസമ്മേളനത്തിലാണ്‌ പ്രതികരിച്ചത്‌. വിവാഹം മതപരിവര്‍ത്തനമെന്നാണ്‌ ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. എന്നാല്‍ അങ്ങനെയൊന്നുമല്ല. തെറ്റായ പ്രചരണമാണ്‌ നടക്കുന്നത്‌. സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്നും മൊണാലിസ പറഞ്ഞു.
തനിക്ക്‌ പ്രായപൂര്‍ത്തിയായതാണ്‌. മോണാലിസ ഭോസ്‌ലെ എന്നുതന്നെയാണ്‌ ശരിയായ പേര്‍. വീട്ടില്‍ മറ്റൊരു വിവാഹം നിശ്‌ചയിച്ചതോടെയാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തത്‌. "ഏഴ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ സിനിമ ഷൂട്ടിങ്ങിനിടെയാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. ഇവിടെ വന്നതില്‍ സന്തോഷമുണ്ട്‌. അച്‌ഛന്‍ ഇവിടെയുണ്ടോ എന്നറിയില്ല. പക്ഷേ കല്യാണത്തില്‍ പങ്കെടുത്തില്ല. കെ-സ്‌മാര്‍ട്ടിലൂടെ വിവാഹ സര്‍ട്ടിഫിക്കിറ്റ്‌ ലഭിച്ചു. തിരിച്ച്‌ പോകുന്നതിനെകുറിച്ച്‌ നിലവില്‍ തീരുമാനിച്ചിട്ടില്ല.
കേരളത്തില്‍ തന്നെ തുടര്‍ന്നാലോ എന്നാണ്‌ വിചാരിക്കുന്നത്‌. എല്ലാവര്‍ക്കും നന്ദിയുണ്ട്‌'' -മോണാലിസ പറഞ്ഞു.
രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന്‌ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ സുരക്ഷിതമായ ഇടമെന്ന നിലയില്‍ കേരളത്തില്‍ അഭയം തേടിയതെന്ന്‌ ഇരുവരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന്‌ മൊണാലിസയുടെ പിതാവ്‌ ജയ്‌ സിങ്‌ ഭോസ്‌ലെയെ തമ്പാനൂര്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും 18 വയസ്‌ പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വന്തം ഇഷ്‌ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആര്‍ക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം മൊണാലിസയ്‌ക്കുണ്ടെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW