-->
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നു നീക്കിയ ഹൈക്കോടതിവിധി സത്യത്തിന്റെ വിജയമെന്നു ഗോകുലം ഗോപാലന്‍.
വൈകിയാണെങ്കിലും സത്യം ജയിച്ചു. ഇനി കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പു നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതം ചെയ്‌ത് എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് സി.കെ. വിദ്യാസാഗറും രംഗത്തെത്തി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സ്വത്തുക്കളെല്ലാം കുടുംബസ്വത്തായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വിധി വന്നതെന്നു വിദ്യാസാഗര്‍ പറഞ്ഞു.