Thursday, March 12, 2026 Last Updated 58 Min 46 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 11 Mar 2026 11.36 PM

മൂന്നുപേരൊഴികെ സിറ്റിങ്‌ എം.എല്‍.എമാര്‍ വീണ്ടും; എം.പിമാര്‍ മത്സരിക്കില്ല, 31 കോണ്‍ഗ്രസ്‌ സ്ഥാനാർത്ഥികൾക്ക് അംഗീകാരം

രാഹുല്‍ മാങ്കൂട്ടത്തില്‍ (പാലക്കാട്) , കെ. ബാബു (തൃപ്പൂണിത്തുറ), എല്‍ദോസ്‌ കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നീ സിറ്റിങ്‌ എം.എല്‍.എമാര്‍ പട്ടികയിലില്ല. ബാക്കി എല്ലാ സിറ്റിങ്‌ എം.എല്‍.എമാര്‍ക്കും വീണ്ടും അവസരം നല്‍കി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി പട്ടികയ്‌ക്കു അംഗീകാരം.
uploads/news/2026/03/829701/k2.jpg

ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ (പാലക്കാട്‌) അടക്കം മൂന്നു പേരെ ഒഴിവാക്കി ബാക്കി എല്ലാ സിറ്റിങ്‌ എം.എല്‍.എമാര്‍ക്കും വീണ്ടും അവസരം നല്‍കി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി പട്ടികയ്‌ക്കു അംഗീകാരം. കെ. ബാബു (തൃപ്പൂണിത്തുറ), എല്‍ദോസ്‌ കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നീ സിറ്റിങ്‌ എം.എല്‍.എമാരും പട്ടികയിലില്ല. ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന്‌ കെ. ബാബു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ്‌ കമ്മിറ്റി പരിശോധിച്ച ശേഷമേ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

സ്‌ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തിയതി പ്രഖ്യാപിച്ചാലുടന്‍ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ്‌ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ സമിതി യോഗം അംഗീകാരം നല്‍കിയത്‌.

രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ 31 പേരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പാലക്കാട്‌ അടക്കമുള്ള മൂന്ന്‌ സിറ്റിങ്‌ സീറ്റുകളില്‍ പുതിയ സ്‌ഥാനാര്‍ഥിയെ പരിഗണിക്കും. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്‌ ഉള്‍പ്പെടെയുള്ള ചില എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്‌സഭാ അംഗങ്ങളെ നിലവില്‍ നിയമസഭയിലേക്ക്‌ പരിഗണിക്കേണ്ടതില്ലെന്നാണ്‌ ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

വീണ്ടും മത്സരിക്കുന്ന സിറ്റിങ്‌ എം.എല്‍.എമാര്‍

പേരാവൂര്‍- സണ്ണി ജോസഫ്‌, ഇരിക്കൂര്‍- സജീവ്‌ ജോസഫ്‌, സുല്‍ത്താന്‍ ബത്തേരി- ഐ.സി. ബാലകൃഷ്‌ണന്‍, കല്‍പ്പറ്റ- ടി. സിദ്ദിഖ്‌, വണ്ടൂര്‍- എ.പി. അനില്‍കുമാര്‍, നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്‌, ചാലക്കുടി- സനീഷ്‌ കുമാര്‍ ജോസഫ്‌, അങ്കമാലി- റോജി എം. ജോണ്‍, ആലുവ- അന്‍വര്‍ സാദത്ത്‌, പറവൂര്‍- വി.ഡി. സതീശന്‍, എറണാകുളം- ടി.ജെ. വിനോദ്‌, തൃക്കാക്കര- ഉമ തോമസ്‌, മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍, ഹരിപ്പാട്‌- രമേശ്‌ ചെന്നിത്തല, കരുനാഗപ്പള്ളി- സി.ആര്‍. മഹേഷ്‌, കുണ്ടറ- പി.സി. വിഷ്‌ണുനാഥ്‌, കോവളം- എം. വിന്‍സെന്റ്‌

ധാരണയായ മറ്റു മണ്‌ഡലങ്ങള്‍

വട്ടിയൂര്‍ക്കാവ്‌: കെ. മുരളീധരന്‍, കുന്നത്തുനാട്‌: വി.പി. സജീന്ദ്രന്‍, മണലൂര്‍: ടി.എന്‍. പ്രതാപന്‍, കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്‌, കൊട്ടാരക്കര: ഐഷ പോറ്റി, പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല, തൃത്താല: വി.ടി. ബല്‍റാം, പൊന്നാനി: കെ. നൗഷാദലി,
കൊയിലാണ്ടി: കെ. പ്രവീണ്‍കുമാര്‍, നാദാപുരം: കെ.എം. അഭിജിത്ത്‌, കോഴിക്കോട്‌ നോര്‍ത്ത്‌: കെ. ജയന്ത്‌, എലത്തൂര്‍: വിദ്യ ബാലകൃഷ്‌ണന്‍

Ads by Google
സ്വന്തം ലേഖകന്‍
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW