Saturday, March 14, 2026 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

'ജി. സുധാകരന്റെ പരാതി പാര്‍ട്ടി പരിഹരിക്കണം'

ചേര്‍ത്തല: ജനപ്രിയനായ ജി. സുധാകരന്റെ പരാതിയും പരിഭവവും പാര്‍ട്ടി പരിഹരിക്കണമെന്നും യു.ഡി.എഫിലേക്കു പോയാല്‍ ആത്മഹത്യാപരമാണെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.
ആര്‍ക്കും തള്ളിക്കളയാന്‍ കഴിയാത്ത നേതാവാണ്‌ സുധാകരന്‍. അദ്ദേഹത്തിന്റേത്‌ രക്‌തസാക്ഷി കുടുംബവുമാണ്‌. അദ്ദേഹത്തിനു മനപ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ പറഞ്ഞുതീര്‍ത്ത്‌ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതാണു നല്ലത്‌. അവഗണിക്കുന്നതിലെ ശരിതെറ്റുകള്‍ അറിയില്ലെന്നും തോമസ്‌ ഐസക്കിനു വീണ്ടും ഇടം കൊടുത്തപ്പോഴും തനിക്കു കിട്ടിയില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ടാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW