Wednesday, March 11, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

കെ.പി.എം.എസ്‌: ഏകീകൃത സമ്മേളനം കോട്ടയത്ത്‌

കൊച്ചി: കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്‌) ഗ്രൂപ്പുകളുടെ ഏകീകൃത സമ്മേളനം അടുത്ത മാസം 28 മുതല്‍ 30 വരെ കോട്ടയത്തു നടക്കും. വിവിധ സര്‍ക്കാരുകള്‍ പട്ടിക വിഭാഗങ്ങളെ സംഘടനയിലെ അനൈക്യം മുതലെടുത്ത്‌ അധികാര പങ്കാളിത്തത്തില്‍നിന്നു പുറത്താക്കിയതായി കെ.പി.എം.എസ്‌. നേതാക്കള്‍ ആരോപിച്ചു. പൊതുവിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത ഇപ്പോഴത്തെ നേതൃത്വത്തിനെതിരേ വിവിധ ഗ്രൂപ്പുകളുടെ ഏകീകരണം അനിവാര്യമാണെന്നു സംസ്‌ഥാന പ്രസിഡന്റ്‌ പി.പി. വാവ, ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന്‍, സംഘടനാ സെക്രട്ടറി ലോജനന്‍ അമ്പാട്ട്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ശാഖകളും പ്രവര്‍ത്തകരും ഔദ്യോഗിക സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കെ.പി.എം.എസ്‌. നേതാക്കള്‍ അറിയിച്ചു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW