Friday, March 13, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

ചെന്നിത്തലയ്‌ക്ക്‌ ടി. പത്മനാഭന്റെ ആശംസ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ആസന്നഭാവിയില്‍തന്നെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന്‌ കഥാകൃത്ത്‌ ടി.പത്മനാഭന്‍. നിറഞ്ഞചിരിയോടെ സദസ്‌ ടി. പത്മനാഭന്റെ വാക്കുകള്‍ കേട്ടിരുന്നു. രമേശ്‌ ചെന്നിത്തലയുടെ ആദ്യനോവലായ 'നിയോഗം' പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോണ്‍ഗ്രസുകാരില്‍ ഒരാളെന്ന്‌ അഭിമാനിക്കുന്ന ആളാണ്‌ താനെന്നും പത്മനാഭന്‍ പറഞ്ഞു. സംവിധായകന്‍ ബ്ലെസി പുസ്‌തകം ഏറ്റുവാങ്ങി. സാഹിത്യകാരന്‍ ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.പി.കെ. രാജശേഖരന്‍, തോമസ്‌ ഡൊമനിക്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ഏറെ മുമ്പു മനസില്‍ വീണ കഥാബീജം രണ്ടര വര്‍ഷത്തോളം ഉള്ളിലിട്ടു പരുവപ്പെടുത്തിയാണ്‌ നോവല്‍ രൂപത്തിലെത്തിച്ചതെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW