Friday, March 13, 2026 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

സംവിധായകന്‍ ചിദംബരത്തിന്‌ മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്‌. പൊതുവാളിനു മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം സെഷന്‍സ്‌ കോടതി ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണനാണു ജാമ്യം നല്‍കിയത്‌. എളംകുളത്തെ ഫ്‌ളാറ്റില്‍ 2022 ല്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണു യുവതി പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്‌. ബി.എന്‍.എസ്‌. 74, 75 വകുപ്പുകള്‍ ചുമത്തിയാണു കേസ്‌. സംവിധായകന്റെ പ്രതിച്‌ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പരാതിയെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച ചിദംബരം, പരാതിക്കാരിയോടു പ്രഫഷണല്‍ ബന്ധംമാത്രമേ പുലര്‍ത്തിയിട്ടുള്ളൂവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കി. മഞ്ഞുമ്മല്‍ ബോയ്‌സ്‌, ജാനേമന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണു ചിദംബരം.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW