Tuesday, March 10, 2026 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 01.41 PM

സുവിശേഷ പ്രസംഗക സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു

uploads/news/2026/03/829216/anna-kandatil.jpg

കോട്ടയം: ലോകപ്രശസ്ത കൺവൻഷൻ പ്രസംഗകയും സുവിശേഷ വേദികളിലെ സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന സിസ്റ്റർ, ശനിയാഴ്ച (മാർച്ച് 7) രാത്രി 10.30-ഓടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ കൊച്ചപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ഒരു ക്രൈസ്തവ കുടുംബത്തിലാണ് ഇവർ ജനിച്ചത്. തന്മയത്വമാർന്ന പ്രസംഗശൈലിയിലൂടെയും വചനശുശ്രൂഷകളിലൂടെയും വിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയയായിരുന്നു സിസ്റ്റർ. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കൺവൻഷൻ വേദികളിൽ സിസ്റ്റർ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സംസ്കാരം: സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പി പി ചെറിയാൻ

Ads by Google
Monday 09 Mar 2026 01.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW