-->
മെല്‍ബണ്‍: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട സീസണിലെ ആദ്യ റേസായ ഓസ്‌ട്രേലിയന്‍ ജി.പിയില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ജോര്‍ജ് റസല്‍ ജേതാവായി.
സഹ ഡ്രൈവര്‍ ഇറ്റലിക്കാരന്‍ ആന്ദ്രെ കിമി അന്റോനെലിയെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളിയാണു റസല്‍ ഒന്നാമനായത്. ഫെരാരിയുടെ ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ ചാള്‍സ് ലെക്ലാര്‍ക്കാണു മൂന്നാമത് ഫിനിഷ് ചെയ്‌തത്. സഹ ഡ്രൈവറും മുന്‍ ലോക ചാമ്പ്യനുമായ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടന്‍ നാലാമതും മക്ലാറന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ് അഞ്ചാമതും ഫിനിഷ് ചെയ്‌തു. അടുത്തയാഴ്‌ചയാണു ചൈനീസ് ഗ്രാന്‍പ്രീ.