Saturday, March 14, 2026 Last Updated 33 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

ചിത്തരഞ്‌ജനായി ചുവരെഴുത്ത്‌

uploads/news/2026/03/829154/k12.jpg

ആലപ്പുഴ: സി.പി.എം. പ്രഖ്യാപനം വരുംമുമ്പേ ആലപ്പുഴയില്‍ പി.പി. ചിത്തരഞ്‌ജനാകും സ്‌ഥാനാര്‍ഥിയെന്ന്‌ ഉറപ്പിച്ച്‌ പ്രവര്‍ത്തകര്‍. മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ ചിത്തരഞ്‌ജനായി ചുവരെഴുത്ത്‌ തുടങ്ങി.
സിറ്റിങ്‌ എം.എല്‍.എമാര്‍ തന്നെ ആലപ്പുഴ ജില്ലയിലെ സീറ്റുകളില്‍ മത്സരിക്കട്ടെയെന്ന പാര്‍ട്ടി തീരുമാനത്തിനു പിന്നാലെയാണ്‌ പ്രചാരണം ആരംഭിച്ചത്‌. എല്‍.ഡി.എഫ്‌. ബുക്ക്‌ ചെയ്‌ത ചുവരുകളില്‍ ചിത്തരഞ്‌ജന്റെ ചിത്രം സഹിതം വികസനത്തുടര്‍ച്ചയ്‌ക്ക്‌ സഖാവ്‌ പി.പി. ചിത്തരഞ്‌ജന്‍ എന്ന തലക്കെട്ടിലാണ്‌ ചുവരെഴുത്തുകള്‍. തെരഞ്ഞെടുപ്പ്‌ ചിഹ്‌നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
എല്‍.ഡി.എഫ്‌. പ്രചരണം ആരംഭിച്ചതോടെ സ്‌ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കുകയാണ്‌ കോണ്‍ഗ്രസ്‌. എ.ഐ.സി.സി സ്‌ക്രീനിങ്‌ കമ്മിറ്റിക്കു മുന്നില്‍ കെ.പി.സി.സി നല്‍കിയ പട്ടികയിലുള്ളത്‌ മൂന്ന്‌ പേരുകളാണ്‌.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW