Saturday, March 14, 2026 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

പാലക്കാട്ട്‌ ചുവരെഴുതി അങ്കംകുറിച്ച്‌ ശോഭ

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്‌ മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. മേഴ്‌സി കോളജ്‌ ജങ്‌ഷനു സമീപം ചുവരെഴുതി പാര്‍ട്ടി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ വലിയ മുന്നേറ്റം ഉണ്ടാകുമെന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ വികസനം വരണമെങ്കില്‍ ബി.ജെ.പി. അധികാരത്തില്‍ വരണം. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം പൂവണിയിക്കുകയാണ്‌ ലക്ഷ്യം. മാറ്റം അനിവാര്യമാണെന്ന്‌ ജനം തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ്‌ ബി.ജെ.പിക്കുള്ള സ്വീകാര്യത. വികസനം ആഗ്രഹിക്കുന്ന കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും വോട്ടര്‍മാര്‍ ഇത്തവണ ബി.ജെ.പിക്കു വോട്ട്‌ ചെയ്യും. കേരള ഭരണകൂടത്തിനും പ്രതിപക്ഷത്തിനും കേന്ദ്രപദ്ധതികളോട്‌ താല്‍പ്പര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW