-->
കോഴിക്കോട്: ലത്തീന്‍ അതിരൂപതയ്‌ക്കു കീഴിലുള്ള സെന്റ് പാട്രിക്‌സ് ചര്‍ച്ച് കെട്ടിടം തീവച്ച് നശിപ്പിച്ച പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ജയന്ത് നായിക് ആണ് പിടിയിലായത്. ഇന്നലെ രാവിലെ ചര്‍ച്ചിന് സമീപത്തെ മന്ദിരത്തില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ചെമ്മങ്ങാട് പോലീസ് ഇയാളെ വലയിലാക്കിയത്.
കോഴിക്കോട് പുഷ്‌പ ജങ്‌ഷനു സമീപം സ്‌ഥിതിചെയ്ുന്ന ചര്‍ച്ചിലെ മതബോധന ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ശനിയാഴ്‌ച പുലര്‍ച്ചെ 4.45ന് തീവയ്‌പ്പുണ്ടായത്. അഗ്നിബാധയില്‍ കെട്ടിടവും പള്ളി വികാരിയുടെ കാറും പൂര്‍ണമായും നശിച്ചു. ഫയലുകളും പുസ്‌തകങ്ങളും വിളക്കും രൂപക്കൂടും അടക്കം പള്ളിയിലെ സാധന സാമഗ്രികള്‍ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവയും കത്തിയെരിഞ്ഞവയില്‍ ഉള്‍പ്പെടുന്നു. അഗ്‌നിരക്ഷാ സേനയെത്തി അണച്ചതിനാല്‍ തീ പള്ളിയിലേക്കു പടര്‍ന്നില്ല.
പുക ഉയരുമ്പോള്‍ ഒരാള്‍ കെട്ടിടത്തിനു മുകളിലൂടെ നടക്കുന്നതും മതില്‍ ചാടുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ സമീപവീട്ടിലെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.