Saturday, March 14, 2026 Last Updated 33 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.55 PM

സമാധാനത്തിന്‌ പ്രാര്‍ഥനയുമായി മലങ്കരസഭ

കോട്ടയം: പശ്‌ചിമേഷ്യ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ സമാധാന സന്ദേശവുമായി മലങ്കരസഭയുടെ മുഴുവന്‍ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥന. യുദ്ധഭീതിയില്‍ കഴിയുന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രാര്‍ഥനയില്‍ സമര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബാന മധ്യേയായിരുന്നു പ്രാര്‍ഥന. പത്തനംതിട്ട, കോന്നി വട്ടക്കാവ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കി. സഭയുടെ മെത്രാപ്പോലീത്താമാരും വൈദികരും വിവിധ ദേവാലയങ്ങളില്‍ ലോക സമാധാനത്തിനായുള്ള പ്രാര്‍ഥനയ്‌ക്കു നേതൃത്വം വഹിച്ചു.

Ads by Google
Sunday 08 Mar 2026 11.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW